സിബി ചിത്രത്തില്‍ ജയറാം

By Staff

സിബി ചിത്രത്തില്‍ ജയറാം
ജൂണ്‍ 08, 2004

ജയറാമിനെ നായകനാക്കി സിബി മലയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ജലോത്സവത്തിന് ശേഷമുള്ള സിബിയുടെ ഏതാനും പ്രൊജക്ടുകളില്‍ ഒന്നാണ് ജയറാം ചിത്രം.

സ്വപ്നം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ കെ. ഗിരീഷ്കുമാറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഒരു ചേട്ടനും അനുജനുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ രചിക്കുന്ന ഗിരീഷ്കുമാര്‍ പ്രിയനന്ദനന്റെ അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിനും തിരക്കഥ എഴുതുന്നുണ്ട്.

സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് സിബി മലയിലും ജയറാമും ഒന്നിച്ചത്. പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.

ജയറാം ചിത്രത്തിന് പുറമെ ഏതാനും പ്രൊജക്ടുകള്‍ കൂടി സിബി മലയിനുണ്ട്. പൃഥ്വിരാജിനെ നായകനാക്കി സിബി മലയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന വാലന്റെയ്ന്‍സ് ഡേ എന്ന ചിത്രം ഒരുക്കാനും സിബിക്ക് പദ്ധതിയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X