സിനിമാപ്രതിസന്ധി: മന്ത്രിതലയോഗത്തില്‍ ചര്‍ച്ച

By Staff

സിനിമാപ്രതിസന്ധി: മന്ത്രിതലയോഗത്തില്‍ ചര്‍ച്ച
ജൂണ്‍ 09, 2001

തിരുവനന്തപുരം: മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. ഇതിന്റെ മുന്നോടിയായി സിനിമാ സംഘടനകളുമായി ജൂണ്‍ 27 ബുധനാഴ്ച കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഒരു ഉന്നതതലയോഗം പെട്ടെന്ന് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരുടെ ഐക്യവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ചെയര്‍മാന്‍ മമ്മൂട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

യോഗത്തില്‍ ധനം, വ്യവസായം, വൈദ്യുതി, സംസ്കാരം, വാര്‍ത്താവിനിമയം, റവന്യൂ, ഗതാഗതം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ പങ്കെടുക്കും. സിനിമാരംഗത്തു നിന്ന് മന്ത്രിസ്ഥാനത്തേക്കുയര്‍ന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നത് സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

മമ്മൂട്ടി നല്‍കിയ നിവേദനത്തിലെ വിവിധ ആവശ്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഉന്നതതലയോഗം വിളിക്കുക എന്നത്. ചലച്ചിത്രത്തില്‍ നിന്നുള്ള വരുമാനനികുതിയിലെ കുടിശ്ശിക എഴുതിത്തള്ളുക, നികുതിബാധ്യതകള്‍ എഴുതിത്തള്ളുക, തിയേറ്ററുകളുടെ വൈദ്യുതി നിരക്ക് കുറയ്ക്കുക, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ബോര്‍ഡുകളില്‍ ജോയിന്റ് കൗണ്‍സിലിലെയും മറ്റ് ചലച്ചിത്ര അനുബന്ധ സംഘടനകളിലെയും അംഗങ്ങള്‍ക്ക് 50 ശതമാനം സീറ്റുകള്‍ അനുവദിക്കുക എന്നിവയും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X