»   » ഷാജി എന്‍. കരുണ്‍ രാജിവച്ചു

ഷാജി എന്‍. കരുണ്‍ രാജിവച്ചു

Posted By:
Subscribe to Filmibeat Malayalam

ഷാജി എന്‍. കരുണ്‍ രാജിവച്ചു
ജൂണ്‍ 09, 2001

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പ്രമുഖ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ രാജിവച്ചു. ജൂണ്‍ ഒമ്പത് ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാജി ഇക്കാര്യം പ്രഖ്യാപിച്ചത്.

കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് താന്‍ രാജിവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചു വര്‍ഷമായി അക്കാദമിയുടെ തലപ്പത്ത് തുടരുന്ന ഷാജിയുടെ ഭരണകാലാവധി ശനിയാഴ്ച അവസാനിക്കുകയായിരുന്നു.

മലയാളികളുടെ ആസ്വാദനനിലവാരം ഉയര്‍ത്താനാണ് അക്കാദമി ചെയര്‍മാനായിരിക്കുമ്പോള്‍ താന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ആ പദവിയില്‍ താന്‍ ഇരുന്നത് ഏറെ ബുദ്ധിമുട്ടോടെയാണ്. വിമര്‍ശനങ്ങളായിരുന്നു എല്ലായിടത്തുനിന്നും കേട്ടത്.

ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം ഈയിടെ വിവാദമായിരുന്നു. ചലച്ചിത്രോത്സവം കഴിഞ്ഞ ഉടനെ ഡയറക്ടര്‍മാരിലൊരാളായ മീരാസാഹിബിനെ അക്കാദമിയില്‍ നിന്ന് പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് കെ.ജി. ജോര്‍ജ്, ജോണ്‍ ശങ്കരമംഗലം, സുരേഷ് ബാബു എന്നിവരും രാജിവച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X