നിത്യാദാസ് നായികയാവുന്ന ബിഗ്മാന്‍
നിത്യാദാസ് നായികയാവുന്ന ബിഗ്മാന്‍
ജൂണ്‍ 09, 2003
നവാഗത സംവിധായകനായ ഗിരീഷ് കുന്നുമ്മല്‍ ഒരുക്കുന്ന ചിത്രമാണ് ബിഗ്മാന്‍. നിത്യാദാസാണ് ചിത്രത്തില്‍ നായികയാവുന്നത്. കുഞ്ഞിക്കൂനന് ശേഷം നിത്യ അഭിനയിക്കുന്ന ചിത്രമാണിത്.
നാസര്‍, നവാസ്, രാജന്‍ പി. ദേവ്, ദേവന്‍, സായികുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, സാദിക്ക്, ഗീതാസലാം, ഇടവേള ബാബു, മാമുക്കോയ, ചന്തു, കലാഭവന്‍ ഷാജോണ്‍, റോമി ഡല്‍ഹി, ശ്രീവിദ്യ, ദേവി ചന്ദന, മങ്കാമഹേഷ്, പൊന്നമ്മ ബാബു, അനുശ്രീ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രാഗേഷ് കണ്ണൂരാണ് ചിത്രത്തിന്റെ കഥയും സംഭാഷണങ്ങളും രചിക്കുന്നത്. ടോപ്ഫോം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഉണ്ണിക്കൃഷ്ണന്‍ അന്നൂര്‍ ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications