ഇളയരാജ വീണ്ടും മലയാളത്തില്‍

By Staff

ഇളയരാജ വീണ്ടും മലയാളത്തില്‍
ജൂണ്‍ 09, 2004

മനസിനക്കരെയ്ക്ക് ശേഷം ഇളയരാജ വീണ്ടും മലയാളത്തിലെത്തുന്നു. മനസിനക്കരെയിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഇളയരാജ കെ. കെ. രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലെത്തുന്നത്.

ഒരു ഇടവേളക്ക് ശേഷമാണ് ഇളയരാജ മനസിനക്കരെയിലെ ഗാനങ്ങളിലൂടെ മലയാളത്തിലെത്തിയത്. ആ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റാവുകയും ചെയ്തു. ഇപ്പോള്‍ കെ. കെ. രാജീവിന്റെ ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്ന ഇളയരാജ മലയാളത്തില്‍ വീണ്ടും സജീവമാവുന്നുവെന്നാണ് സൂചന.

ടിവി സീരിയല്‍ രംഗത്തെ പ്രമുഖസംവിധായകനായ കെ. കെ. രാജീവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് പുതുമുഖങ്ങളെ തേടുകയാണ്.

നടനും നിര്‍മാതാവുമായ പ്രേംപ്രകാശ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് അദ്ദേഹത്തിന്റെ മക്കളായ ഡോ. സഞ്ജയും ബോബിയുമാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സിബി മലയിലിന് നേടിക്കൊടുത്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളാണ് ഡോ. സഞ്ജയും ബോബിയും. ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന അവിചാരിതം എന്ന പരമ്പര കെ. കെ. രാജീവ്- ഭേപംപ്രകാശ്-ഡോ. സഞ്ജയ്-ബോബി ടീമിന്റേതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X