പുതുമുഖ ചിത്രവുമായി വിനയന്‍

By Staff

പുതുമുഖ ചിത്രവുമായി വിനയന്‍
ജൂണ്‍ 9, 2005

അവധിക്കാല ചിത്രമെന്ന നിലയില്‍ വിജയമായ അത്ഭുതദ്വീപിനു ശേഷം വിനയന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാമ്പസ് കഥ പ്രമേയമാക്കുന്നു. ഈ ചിത്രത്തിലെ നായകവേഷത്തിനായി പുതുമുഖത്തെ തേടിക്കൊണ്ടിരിക്കുകയാണ് വിനയന്‍.

തന്റെ ചിത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും വ്യത്യസ്തതകള്‍ തേടുകയും ചെയ്യുന്ന വിനയന്‍ ആദ്യമായാണ് ഒരു കാമ്പസ് കഥ പ്രമേയമാക്കുന്നത്. പുതുമുഖങ്ങളെ നേരത്തെയും പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും യുവതാരതരംഗം പ്രബലമായിരുന്ന സമയത്തു പോലും ടീനേജ് നായികാനായകന്‍മാരെ അണിനിരത്തി കാമ്പസ് ചിത്രമൊരുക്കാന്‍ വിനയന്‍ തയ്യാറായിരുന്നില്ല.

വിനയന്റെ നാല് ചിത്രങ്ങളിലും പൃഥ്വിരാജായിരുന്നു നായകന്‍. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വെള്ളിനക്ഷത്രം, സത്യം, അത്ഭുതദ്വീപ് എന്നീ ചിത്രങ്ങളില്‍ പൃഥ്വിരാജിനെ നായകനാക്കിയ വിനയന്‍ പുതുമുഖചിത്രത്തിലൂടെ പരീക്ഷണത്തിനൊരുങ്ങുകയാണ്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ മത്സരത്തിനുണ്ടായിട്ടും വിഷുവിനെത്തി വിജയം നേടിയ ചിത്രമാണ് അത്ഭുതദ്വീപ്. കുട്ടികളെ ആകര്‍ഷിക്കുന്ന അവധിക്കാല ചിത്രമെന്ന നിലയില്‍ പേരെടുത്തതോടെയാണ് ഈ ചിത്രം ശരാശരി വിജയമായത്. തന്റെ അടുത്ത ചിത്രത്തിലൂടെയും സൂപ്പര്‍താരങ്ങളോട് മത്സരിക്കാനൊരുങ്ങുകയാണ് ഈ സംവിധായകന്‍. സൂപ്പര്‍താര ചിത്രങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ഓണത്തിനാണ് പുതുമുഖ നായകനെ അണിനിരത്തുന്ന കാമ്പസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ വിനയന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X