twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാക്ഷസരാമന്‍ ഇനി രാക്ഷസരാജന്‍

    By Staff
    |

    രാക്ഷസരാമന്‍ ഇനി രാക്ഷസരാജന്‍
    ജൂണ്‍ 10, 2001

    ആലപ്പുഴ: മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന രാക്ഷസരാമന്‍ എന്ന ചിത്രത്തിന്റെ പേര് രാക്ഷസരാജന്‍ എന്നാക്കി മാറ്റി. രാക്ഷസരാമന്‍ എന്ന പേരിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നതിനാലാണ് പേരു മാറ്റിയതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.

    എന്നാല്‍ തന്റെ ചിത്രത്തിന് രാക്ഷസരാമന്‍ എന്ന പേരിട്ടത് ഒരു വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താനായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീരാമനെ മോശമായി ചിത്രീകരിക്കുന്ന ഒരു കാര്യവും എന്റെ ചിത്രത്തിലില്ല. പക്ഷെ വിവാദങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ താല്പര്യമില്ല. മാത്രമല്ല താനും ഒരു ശ്രീരാമ ഭക്തനാണ്. ചെറിയ ഒരു വിഭാഗത്തിന്റെ പോലും മനസ്സിനെ വേദനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനാലാണ് പേരു മാറ്റുന്നത്, വിനയന്‍ പറഞ്ഞു.

    ചിത്രത്തിന് പേരിട്ടപ്പോള്‍ തന്നെ സിനിമാരംഗത്തുള്ള പലരും പേരുമാറ്റുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരിനെതിരെ വന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ശ്രീരാമന്റെ കഥാപാത്രമാണ് തന്റെ ചിത്രത്തിലെ നായകനായ ഐപിഎസ് ഉദ്യോഗസ്ഥന്‍. തിന്മകള്‍ക്കും അനീതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഉദ്യോഗസ്ഥനും കൂടിയാണ് അയാള്‍. നന്മ ചെയ്യുന്നവര്‍ക്കു രാമനും തിന്മ ചെയ്യുന്നവര്‍ക്ക് രാക്ഷസനുമായതിനാലാണ് ചിത്രത്തിന് രാക്ഷസരാമന്‍ എന്ന് പേരിട്ടത്.

    ഇക്കാര്യമറിയാതെയാണ് ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ചിത്രത്തെക്കുറിച്ചറിയാതെ വിമര്‍ശനമുയര്‍ത്തുന്ന ഈ പ്രവണത ശരിയല്ല. ഇത്തരത്തിലുള്ള എതിര്‍പ്പ് തന്നെ വേദനപ്പെടുത്തി - വിനയന്‍ പറഞ്ഞു.

    വിനയന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണത്. മമ്മൂട്ടിയെ കൂടാതെ ദിലീപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദിനി, മീന, കാവ്യാ മാധവന്‍ എന്നിവരാണ് നായികമാര്‍. സര്‍ഗം കബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X