ഷാജി എന്‍. കരുണിന്റെ നിഷാദ്
ഷാജി എന്‍. കരുണിന്റെ നിഷാദ്
ജൂണ്‍ 10, 2002
ഷാജി എന്‍. കരുണിന്റെ നിഷാദ് എഴുപതുകളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്.
പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നു പോയ ഉത്തരേന്ത്യയിലെ മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങളുടെയും ആത്മസംഘര്‍ഷങ്ങളുടെയും കഥയാണ് നിഷാദിലൂടെ ഷാജി പറയുന്നത്.
പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ വ്യക്തി ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സാധാരണ ജനങ്ങളെ കുറിച്ചുള്ളതാണ് നിഷാദം. മൂന്ന് മലയാള ചിത്രങ്ങള്‍ക്കു ശേഷം ഷാജി ഹിന്ദിയിലൊരുക്കുന്ന നാലാമത്തെ ചിത്രം പ്രമേയം കൊണ്ടും കഥാപശ്ചാത്തലം കൊണ്ടു ം വ്യത്യസ്തമാണ്.
വത്സലന്‍ വാതുശേരിയുടെ ഗോമതിയമ്മയുടെ വീട് എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഹിമാചല്‍ പ്രദേശിലാണ് ചിത്രീകരിക്കുന്നത്. മഞ്ഞുറഞ്ഞ ഹിമാചലിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തികളുടെ മാനസിക ലോകങ്ങളിലേക്ക് ചലച്ചിത്രകാരന്‍ സഞ്ചരിക്കുന്നു.
മേക്കിംഗ് ഒഫ് മഹാത്മാ, അിസാക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജത് കപൂറിന്റെ അഭിനയ പാടവം മുതല്‍ക്കൂട്ടാവുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. അര്‍ച്ചനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗജേന്ദ്ര ചൗഹാന്‍, ഡൊമിനിക്, രാംഗോപാല്‍ ബജാജ്, രമേശ്വരി, ഗയ്ഷെ തുംടന്‍, തങ്കപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കള്‍.
ക്യാമറയ്ക്ക് പിന്നില്‍ ഹരി നായരാണ്. ഐസക് തോമസ് കാട്ടുകാപ്പള്ളി പശ്ചാത്തല സംഗീതം ഒരുക്കുന്നു.


Click it and Unblock the Notifications