അന്നൊരിക്കല്‍ കാവ്യയുടെ പൊന്നു

By Staff

അന്നൊരിക്കല്‍ കാവ്യയുടെ പൊന്നു
ജൂണ്‍ 10, 2004

ഐ. വി. ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് കാവ്യാ മാധവന്‍ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഈ ചിത്രത്തിന് അന്നൊരിക്കല്‍ എന്ന് പേരിട്ടു.

ചിത്രത്തിലെ കാവ്യയുടെ കഥാപാത്രത്തിന്റെ പേര്് പൊന്നുവെന്നാണ്. ചിത്രത്തിന്റെ കഥ രചിച്ച ശരത്ചന്ദ്രന്‍ വയനാട് ഗുണ്ടല്‍പേട്ടിനടുത്ത് വച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയാണ് പൊന്നു. കാവ്യ ആദ്യമായി നായികയായി അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പൊന്നുവിനെ കണ്ടുമുട്ടുന്നത്.

പൊന്നുവിനെ കേന്ദ്രകഥാപാത്രമാക്കി ശരത്ചന്ദ്രന്‍ വയനാട് ഒരു കഥ ഉണ്ടാക്കുകയും ഈ കഥയെ കുറിച്ച് കാവ്യയോട് പറയുകയും ചെയ്തു. കഥയും കഥാപാത്രവും ഏറെ ഇഷ്ടമായ കാവ്യ താന്‍ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റു.

കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നേരത്തെ ഈ ചിത്രം ശരത്ചന്ദ്രന്‍ വയനാട് തന്നെ സംവിധാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പദ്ധതി മാറ്റി. ശരത്ചന്ദ്രന്റെ കഥയെ ആസ്പദമാക്കി ടി. ദാമോദരനാണ് തിരക്കഥ രചിക്കുന്നത്.

കുഞ്ചാക്കോ ബോബനും കാവ്യാ മാധവനുമൊപ്പം ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, മേഘാനാഥന്‍, ശ്രീവിദ്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥാണ് സംഗീതം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X