twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗദീഷ് തിരക്കഥയെഴുതുകയാണ്

    By Staff
    |

    ജഗദീഷ് തിരക്കഥയെഴുതുകയാണ്
    ജൂണ്‍ 10, 2005

    നീണ്ട ഇടവേളക്കു ശേഷം ജഗദീഷ് വീണ്ടും തിരക്കഥാരചനയുടെ രംഗത്തേക്ക് കടക്കുന്നു. നടനെന്ന നിലയില്‍ ഏറെ തിരക്കായതോടെ സിനിമക്കു വേണ്ടിയുള്ള എഴുത്തില്‍ നിന്നും വിട്ടുനിന്ന ജഗദീഷ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും തിരക്കഥാക്കൃത്തിന്റെ കുപ്പായമണിയുന്നത്.

    തെന്നാലിരാമന്‍ എന്ന ചിത്രത്തിനു ശേഷം അഖിലേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിനു വേണ്ടിയാണ് ജഗദീഷ് വീണ്ടും തൂലികയെടുക്കുന്നത്. ജയസൂര്യ നായകനാവുന്ന ഒരു തമാശ ചിത്രമാണിത്. അഖിലേഷിന്റെ കഥയ്ക്ക് ജഗദീഷ് തിരക്കഥയും സംഭാഷണവും രചിക്കുന്നു.

    ഏതാനും ചിത്രങ്ങള്‍ക്ക് തിരക്കഥയും കഥയും രചിച്ചിട്ടുള്ള ജഗദീഷ് നടനെന്ന നിലയിലുള്ള തിരക്ക് ഏറിയപ്പോഴാണ് രചനാരംഗത്തു നിന്ന് വിട്ടുനിന്നത്. ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ജഗദീഷ് നായകനും ഉപനായകനുമായ ഒരു പിടി ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറിയതോടെ രചനാരംഗത്തു നിന്നും മാറിനില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇപ്പോള്‍ സീരിയലുകളിലും സിനിമകളിലുമായി അഭിനയരംഗത്ത് സജീവമാണെങ്കിലും പഴയതു പോലുള്ള തിരക്കില്ലാത്തതിനാല്‍ വീണ്ടും രചനാരംഗത്തേക്ക് തിരിയാന്‍ ജഗദീഷിന് അവസരമൊരുങ്ങി.

    പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ഒരു മുത്തശ്ശിക്കഥ, അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്ന് പിഒ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ക്കാണ് ജഗദീഷ് കഥയെഴുതിയിട്ടുള്ളത്. ന്യൂസ്, ലൗവ്സ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള ജഗദീഷ് രചന നിര്‍വഹിച്ച ഒടുവിലത്തെ ചിത്രം അധിപന്‍ ആണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X