സുരേഷ് ഗോപി അമരന്‍
സുരേഷ് ഗോപി അമരന്‍
ജൂണ്‍ 10, 2006
ബല്‍റാം വേഴ്സസ് താരാദാസിന്റെ വിജയം ഐ.വി.ശശിക്ക് ഒരു തിരിച്ചുവരവാണ് ഒരുക്കിക്കൊടുത്തത്. അടുത്ത കാലത്തൊന്നും ഒരു ഹിറ്റ് ചിത്രം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഐ.വി.ശശിക്ക് മമ്മൂട്ടി ചിത്രം നേടിക്കൊടുത്ത ചിത്രം അദ്ദേഹത്തെ വീണ്ടും തിരക്കുള്ള സംവിധായകനാക്കി മാറ്റിയിരിക്കുകയാണ്.
ബല്‍റാം വേഴ്സസ് താരാദാസിനു ശേഷം ഐ.വി.ശശി ഒരുക്കുന്നത് മറ്റൊരു സൂപ്പര്‍താര ചിത്രമാണ്. ഇത്തവണ സുരേഷ് ഗോപിയാണ് നായകന്‍. അനുഭൂതിക്കു ശേഷം സുരേഷ് ഗോപിയും ഐ.വി.ശശിയും ഒന്നിക്കുന്ന ചിത്രമാണിത്.
സുരേഷ് ഗോപിയുടെ ആക്ഷന്‍ ഹീറോ വിളയാട്ടം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്കു മുന്നില്‍ ദൃശ്യമാക്കുന്ന ചിത്രത്തിന് അമരന്‍ ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് എ.കെ.സാജനാണ്. സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയത് എ.കെ.സാജനായിരുന്നു.


Click it and Unblock the Notifications