മമ്മൂട്ടി ചിത്രത്തിലെ നായികാവേഷം ഭാവന വേണ്ടെന്നു വച്ചു!
മമ്മൂട്ടി ചിത്രത്തിലെ നായികാവേഷം ഭാവന വേണ്ടെന്നു വച്ചു!
ജൂണ്‍ 10, 2006
തമിഴിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് ഇപ്പോള്‍ ഭാവന. തമിഴിലെ തിരക്കിനിടയില്‍ മീരാ ജാസ്മിനെയും നയന്‍താരയെയും പോലെ ഭാവനയ്ക്കും മലയാളത്തില്‍ അഭിനയിക്കാന്‍ സമയമില്ല. മോഹന്‍ലാല്‍ ചിത്രത്തിലെ നായികാവേഷം നയന്‍താര വേണ്ടെന്നു വച്ചതു പോലെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങളിലേക്കുള്ള ക്ഷണം ഭാവന നിരസിച്ചു!
മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പോത്തന്‍ വാവ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാനുള്ള അവസരമാണ് ഭാവന വേണ്ടെന്നുവച്ചത്. ഒരു വര്‍ഷം മുമ്പു വരെ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങളില്‍ ഉപനായികയായി അഭിനയിച്ചിട്ടുള്ള ഭാവന മമ്മൂട്ടി ചിത്രത്തില്‍ നായികയാവാനുള്ള ക്ഷണം നിരസിക്കുന്നിടത്തോളം വളര്‍ന്നിരിക്കുന്നു.
സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിലെ നായികാവേഷമണിയാനുള്ള അവസരവും ഭാവന വേണ്ടെന്നുവച്ചു. തമിഴിലെ തിരക്ക് കാരണമാണ് ഭാവന മലയാള ചിത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
മീരാ ജാസ്മിനും ഗോപികയുമൊക്കെ തമിഴിലെ തിരക്കിന് അവധി കൊടുത്ത് മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുമ്പോള്‍ ഭാവനക്കും അതിനും സമയമില്ല. നേരത്തെ ഡേറ്റ് നല്‍കിയ തമിഴ് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിന് അവധി കൊടുക്കുന്നതെങ്ങനെ? ഭരത് നായകനാവുന്ന ചിത്രത്തിലും മാധവനോടൊപ്പം അഭിനയിക്കുന്ന ആര്യയിലുമാണ് ഇപ്പോള്‍ ഭാവന അഭിനയിച്ചുവരുന്നത്.


Click it and Unblock the Notifications