കുഞ്ഞിക്കൂനനില്‍ ദിലീപ് ഡബിള്‍ റോളില്‍
കുഞ്ഞിക്കൂനനില്‍ ദിലീപ് ഡബിള്‍ റോളില്‍
ജൂണ്‍ 11, 2001
ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ ദിലീപ് ഡബിള്‍ റോളില്‍ അഭിനയിക്കുന്നു. ദിലീപ് ആദ്യമായാണ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്.
ബെന്നി പി. നായരമ്പലം തിരക്കഥയും സംഭാഷണവും എഴുതുന്നു. നായികയാരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മറ്റു നടീനടന്മാരെക്കുറിച്ചും തീരുമാനമായിട്ടില്ല. മിസ്റര്‍ ബട്ലറിനു ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിക്കൂനന്‍.
ചാംസ് സിനിമയുടെ ബാനറില്‍ വിജി ചെറിയാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ചാംസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications