രണ്ട് പുതുമുഖ നായികമാര്‍ കൂടി
രണ്ട് പുതുമുഖ നായികമാര്‍ കൂടി
ജൂണ്‍ 11, 2002
രണ്ട് പുതുമുഖ നായികമാര്‍ കൂടി മലയാളത്തില്‍ അരങ്ങേറുന്നു- കിരണും നന്ദനയും. ഷാജി കൈലാസിന്റെ മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലൂടെയാണ് കിരണ്‍ മലയാളത്തിലെത്തുന്നത്. ജോസ് തോമസിന്റെ സ്നേഹിതന്‍ എന്ന ചിത്രത്തിലൂടെ നന്ദന അരങ്ങേറ്റം കുറിക്കുന്നു.
തമിഴില്‍ ജെമിനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായതിന് ശേഷമാണ് കിരണ്‍ മലയാളത്തിലെത്തുന്നത്. ബോളിവുഡ് താരറാണി രവീണാ ടണ്ഠന്റെ ബന്ധുവാണ് കിരണ്‍. ബോളിവുഡ്ഡില്‍ ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ട കിരണിന് തമിഴില്‍ മികച്ച തുടക്കമാണ് ലഭിച്ചത്.
ഷാജി കൈലാസ് എടുക്കാനുദ്ദേശിച്ചിരുന്ന തമിഴ് ചിത്രം അശോകയില്‍ കിരണിനെയാണ് നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അശോക ഉപേക്ഷിച്ചതോടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനുള്ള കിരണിന്റെ ആദ്യാവസരം നഷ്ടപ്പെട്ടു. ഇപ്പോള്‍ മലയാളത്തില്‍ ഷാജി തന്നെ കിരണിന് അവസരം നല്‍കിയിരിക്കുന്നു.
ഒരു മാസികയുടെ കവറില്‍ നിന്നാണ് നന്ദനയെ ജോസ് തോമസ് കണ്ടെത്തിയത്. നന്ദനയുടെ കവര്‍ചിത്രം ജോസ് തോമസിനെ ഏറെ ആകര്‍ഷിച്ചു. സിനിമ സ്വപ്നമായി കൊണ്ടു നടന്ന നന്ദനയെ തേടി അവസരം എത്തുകയും ചെയ്തു. കൊച്ചി ഭാരതീയ വിദ്യാഭവനില്‍ പഠിച്ചുകൊണ്ടിരുന്ന നന്ദന ഈയിടെ കോഴിക്കോട്ടേയ്ക്ക് താമസം മാറ്റി.
കുഞ്ചാക്കോ ബോബന്റെ ആരാധികയായ നന്ദനയ്ക്ക് കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കാനുള്ള അവസരം തന്നെ ലഭിച്ചിരിക്കുന്നു ആദ്യചിത്രത്തില്‍. കോഴിക്കോട് സ്വദേശിയായ നന്ദനയ്ക്ക് മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും പ്രാവീണ്യമുണ്ട്.


Click it and Unblock the Notifications