യുക്താമുഖി മലയാളത്തില്‍

By Staff

യുക്താമുഖി മലയാളത്തില്‍
ജൂണ്‍ 11, 2002

സായാഹ്നത്തിന് ശേഷം ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ ലോകസുന്ദരി യുക്താമുഖി അഭിനയിക്കുന്നു. ലോകസുന്ദരിയായി തന്നെയാണ് യുക്ത ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ആണവദുരന്തത്തിന്റെ ഭീതികളില്‍ കഴിയുന്ന ഒരു പഴയ കമ്യൂണിസ്റിന്റെ ആകുലതകളിലൂടെ സഞ്ചരിക്കുന്ന സായാഹ്നത്തിന് ശേഷം ഒരുക്കുന്ന ചിത്രത്തില്‍ വെള്ളത്തിന്റെ രാഷ്ട്രീയമാണ് ശരത് കൈകാര്യം ചെയ്യുന്നത്. ലോകസുന്ദരി മത്സരവും ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും ശരത്ത് തന്നെ എഴുതുന്നു. ഒരു പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗൗരവത്തോടെ നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ യുക്താമുഖി നായികയാവുന്നത് ആദ്യമായാണ്. അതും ലോകസുന്ദരിയായി തന്നെ.

ഇന്ത്യയില്‍ എന്നും തര്‍ക്കവിഷയമായി തുടരുന്ന വെള്ളത്തിന്റെ രാഷ്ട്രീയത്തിലേക്ക് എത്തിനോക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജര്‍മന്‍ സഹകരണത്തോടെയാണ്. ജര്‍മന്‍ ചാന്‍സലര്‍ വാല്‍സേക്കര്‍ സായാഹ്നംകണ്ടതിനെ തുടര്‍ന്ന് ആഗോളവല്‍ക്കരണത്തെ പറ്റി ഹോം റൂള്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യാന്‍ ശരത്തിനെ ക്ഷണിച്ചിരുന്നു. പുതിയ ചിത്രത്തില്‍ ജര്‍മന്‍ സഹകരണമുണ്ടായത് ഇതുവഴിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X