വി. കെ. പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും
വി. കെ. പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും
ജൂണ്‍ 10, 2003
കസ്തൂരിമാനിനു ശേഷം കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്നു. വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലാണ് കുഞ്ചാക്കോയും മീരയും നായികാനായകന്മാരാവുന്നത്.
പുനരധിവാസം എന്ന മലയാളചിത്രത്തിനും ഫ്രീക്കി ചക്ര എന്ന ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തിനും ശേഷം പരസ്യസംവിധായകന്‍ കൂടിയായ വി. കെ. പ്രകാശ് ഒരുക്കുന്ന ചിത്രമാണ് മുല്ലവള്ളിയും തേന്മാവും. മുഖ്യധാരാ സിനിമാ രീതികളില്‍ നിന്നും വ്യത്യസ്തമായെടുത്ത ചിത്രമായിരുന്നു പുനരധിവാസം. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കിയ ഫ്രീക്കി ചക്ര ഉത്തരേന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കച്ചവട സിനിമയുടെ ഫോര്‍മുല അനുസരിച്ചാണ് വി. കെ. പ്രകാശ് മുല്ലവള്ളിയും തേന്മാവും ഒരുക്കുന്നത്. ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
ലാലു അലക്സും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രണം നിര്‍വഹിക്കുന്നത് തിരുനാവക്കരശാണ്. വിന്ധ്യന്‍ നിര്‍മിക്കുന്ന ചിത്രം സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications