twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാക്ടയില്‍ അമ്മ - ചേംബര്‍ സംഘങ്ങള്‍

    By Super
    |

    കൊച്ചി: അമ്മ - ചേംബര്‍ തര്‍ക്കത്തിന്റെ അല ഒലികള്‍ മാക്ടയിലും. മാക്ടയില്‍ വരാനിരിയ്ക്കുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലാണ് ഇത് പ്രകടമാവുന്നത്.

    ചലച്ചിത്ര രംഗത്ത് നടന്ന തര്‍ക്കത്തിന്റെ വാശി ഇപ്പോഴും നിലനില്‍ക്കുകയാണ്. സംവിധായകരടക്കമുള്ള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട യില്‍ അമ്മ, ചേംബര്‍ പക്ഷം പിടിച്ചുള്ള തിരഞ്ഞെടുപ്പിന് രംഗമൊരുങ്ങുകയാണ്.തിരഞ്ഞെടുപ്പിന് പത്രികാ സമര്‍പ്പണം ജൂണ്‍ പത്ത് വ്യാഴാഴ്ച പൂര്‍ത്തിയായപ്പോള്‍ സൂപ്പര്‍ സംവിധായകരുടെ പാനലുകള്‍ വരുമെന്നുറപ്പായി. സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചേംബര്‍ പക്ഷവും അമ്മ പക്ഷവും സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നു.

    മത്സരിക്കാനുറച്ച സമദൂരവാദികള്‍ പിന്മാറിയിരിയ്ക്കുകയാണ്. ഇപ്പോഴത്തെ സെക്രട്ടറി സിബി മലയില്‍ ചെയര്‍മാനും കമല്‍ സെക്രട്ടറിയുമായതാണ് ഒരു പാനല്‍. വിനയന്‍, കലൂര്‍ ഡെന്നീസ് തുടങ്ങിയവരുടെയൊക്കെ സന്നാഹത്തിലിറങ്ങുന്ന ഈ പാനല്‍ ചേംബര്‍ പക്ഷപാതികളെന്നാണ് സിനിമാ ഉപശാലകളിലെ അടക്കം പറച്ചിലുകള്‍.

    ലോഹിതദാസ് ചെയര്‍മാനായും തമ്പി കണ്ണന്താനം സെക്രട്ടറിയായും മത്സരിക്കുന്ന പക്ഷത്തിന് സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, ശ്രീനിവാസന്‍ തുടങ്ങിയവരുടെയൊക്കെ പിന്തുണ ഉണ്ടത്രെ. സത്യനും രഞ്ജിത്തും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കും ലാല്‍ ജോസ്, പി. ശ്രീകുമാര്‍, കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ ജോ. സെക്രട്ടറിമാരായും സംവിധായകന്‍ സിദ്ദിഖ് ട്രഷററായും ഈ പാനലില്‍ മത്സരിക്കുന്നു. ഫാസില്‍, ഷാജി കൈലാസ്, വി.എം. വിനു, എസ്. കുമാര്‍, ആനന്ദക്കുട്ടന്‍, ടി.എസ്. സുരേഷ്ബാബു, ഗായകന്‍ ബിജു നാരായണന്‍ തുടങ്ങിയവരാണ് ലോഹി - തമ്പി പാനലില്‍ നിന്ന് നിര്‍വാഹക സമിതിയിലേക്ക് മത്സരിക്കുന്നത്.

    സിബി - കമല്‍ പാനലില്‍ രാമചന്ദ്രബാബു, ലാല്‍ (വൈസ് ചെയര്‍മാന്‍), ഹരികുമാര്‍, ജോസ് തോമസ്, സാബു പ്രവദാസ് (ജോ. സെക്രട്ടറിമാര്‍), കലൂര്‍ ഡെന്നീസ് (ട്രഷറര്‍), ജയരാജ്, രാജസേനന്‍, സണ്ണി ജോസഫ് തുടങ്ങിയവരുണ്ട്.

    27ന് എറണാകുളം ഭാരത് ടൂറിസ്റ് ഹോമിലാണ് തിരഞ്ഞെടുപ്പ്. ബാലു കിരിയത്ത്, സലിം എടത്തല തുടങ്ങിയവരടങ്ങുന്നവര്‍ മത്സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് ഇവര്‍ പിന്മാറി. സംഘടനയെത്തന്നെ തകര്‍ക്കുംവിധം ചേരിതിരിവ് രൂക്ഷമായതിനാലാണിതെന്ന് ബാലു കിരിയത്ത് പറഞ്ഞു.

    Read more about: macta amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X