കഥ ശ്രീജിത്ത് ഐപിഎസ്
കഥ ശ്രീജിത്ത് ഐപിഎസ്
ജൂണ്‍ 11, 2005
കോട്ടയം എസ്പി ശ്രീജിത്ത് ഐപിഎസ്സിന്റെ പ്രശസ്തി പൊലീസ് ഓഫീസറെന്ന നിലയില്‍ മാത്രമില്ല. ഗായകനായി കൂടി പേരെടുത്തിട്ടുള്ള ശ്രീജിത്തിന്റെ സംഭാവന സിനിമാരംഗത്തേക്കുമെത്തുകയാണ്.
ശ്രീജിത്തിന്റെ കഥയെ ആസ്പദമാക്കി ഒരു ചിത്രമൊരുങ്ങുന്നു. പൂര്‍ണമായും കാമ്പസിന്റെ പശ്ചാത്തലത്തിലുളള ചിത്രത്തിനാണ് ശ്രീജിത്ത് കഥ രചിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി രജനി എസ്. ആനന്ദിന്റെ ആത്മഹത്യ ചിത്രത്തില്‍ മുഖ്യപ്രമേയമാവുന്നു.
ചിത്രം സംവിധാനം ചെയ്യുന്നത് കൈരളി ടിവിയിലെ പ്രൊഡ്യൂസറായ വിശ്വനാഥന്‍ തിരുവില്വാമലയാണ്. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും വിശ്വനാഥന്‍ തന്നെ. ചിത്രത്തിന് പേരിട്ടിട്ടില്ല. ഓഗസ്റില്‍ കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications