അഭിഭാഷകനാവാനും ദിലീപ്
അഭിഭാഷകനാവാനും ദിലീപ്
ജൂണ്‍ 11, 2006
ദിലീപ് നിരന്തര പരീക്ഷണങ്ങളിലാണ്. മന്ദബുദ്ധിയായും അന്ധനായും അത്ലറ്റായും വേഷവൈവിധ്യം തേടുന്ന ദിലീപ് ഓരോ ചിത്രത്തിലും പുതുമ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് പുതിയൊരു വേഷമണിയുകയാണ്. അഭിഭാഷകന്റെ കറുത്ത ഗൗണില്‍ ദിലീപ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രത്തില്‍ കാണാം.
സിഐഡി മൂസക്കും കൊച്ചിരാജാവിനും ശേഷം ജോണി ആന്റണിയുമായി ദിലീപ് കൈകോര്‍ക്കുകയാണ്. ദിലീപിന്റെ വക്കീല്‍ വേഷത്തെ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ബാറ്റ്മാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് വി.ഡി.അശോകാണ്. മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.
ജോണി ആന്റണിയുടെ നാലാമത്തെ ചിത്രമായിരിക്കും ബാറ്റ്മാന്‍. ദിലീപുമായി ചേര്‍ന്ന് ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നൊരു ചിത്രം ഒരുക്കാനും ജോണി ആന്റണിക്ക് പദ്ധതിയുണ്ട്. സിബി കെ. തോമസും ഉദയ്കൃഷ്ണയും ചേര്‍ന്നായിരിക്കും ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications