twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിന് പുതിയ ചലച്ചിത്ര നയം

    By Staff
    |

    കേരളത്തിന് പുതിയ ചലച്ചിത്ര നയം
    ജൂണ്‍ 12, 2001

    തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പുതിയ ചലച്ചിത്ര നയം രൂപീകരിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസ്സന്‍. ചലച്ചിത്രരംഗം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ നയരൂപീകരണം. ജൂണ്‍ 12 ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    ജൂണ്‍ 27 ബുധനാഴ്ച ചേരുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെയും ചലച്ചിത്രസംഘടനകളുടെയും യോഗത്തില്‍ ചലച്ചിത്ര രംഗത്തെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിക്കു പുറമെ റവന്യൂ, ധനം, തദ്ദേശഭരണം, സാംസ്ക്കാരിക വകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. സിനിമാപ്രവര്‍ത്തകരുടെ ഐക്യവേദിയെ പ്രതിനിധീകരിച്ച് നടന്‍ മമ്മൂട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

    സിനിമയെ വ്യവസായമായി അംഗീകരിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍, നികുതിഘടന, കെഎസ്എഫ്ഡിസിയുടെ പ്രവര്‍ത്തനം എന്നിവയും ചര്‍ച്ചയില്‍ വിഷയമാകും. കെഎസ്എഫ്ഡിസി ലാഭത്തിലാണെന്നും ഫണ്ട് സംബന്ധിച്ച് പുനരവലോകനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

    കെ. എസ്. എഫ്. ഡി.സിയുടെ കീഴിലുളള ചിത്രാഞ്ജലി സ്റുഡിയോയുടെ പ്രവര്‍ത്തനം നവീകരിക്കും. പബ്ലിക് റിലേഷന്‍ വകുപ്പ്, കെ.എസ്എഫ്.ഡിസി, സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ രാഷ്ട്രിയസ്വാധീനങ്ങളില്‍ നിന്ന് മോചിപ്പിക്കും.-- മന്ത്രി അഭിപ്രായപ്പെട്ടു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X