സോമന്റെ മകനും താരമാവുന്നു

By Staff

സോമന്റെ മകനും താരമാവുന്നു
ജൂണ്‍ 12, 2002

സുകുമാരന്റെ മക്കള്‍ക്ക് പിന്നാലെ സോമന്റെ മകനും സിനിമയിലെത്തുന്നു. തിരക്കഥാകൃത്തുക്കളും സഹോദരന്മാരുമായ എ. കെ. സാജനും എ. കെ. സന്തോഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സജി സോമന്‍ അരങ്ങേറ്റം കുറിക്കുന്നത്.

സുകുമാരന്റെ മകന്‍ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നന്ദനം, നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണിത്. മലയാളത്തില്‍ ഒരു കാലത്ത് സൂപ്പര്‍ താരങ്ങളായിരുന്ന സോമന്റെയും സുകുമാരന്റെയും മക്കള്‍ ഒന്നിക്കുകയാണ് വയലന്‍സ് ത്രിബിള്‍ സിക്സിലൂടെ.

ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാള്‍ ഗീതു മോഹന്‍ദാസാണ്. രണ്ടാമത്തെ നായികയ്ക്കായി പുതുമുഖത്തെ തേടികൊണ്ടിരിക്കുന്നു.

കലാഭവന്‍ മണി, സിദ്ധിക്ക്, വിജയരാഘവന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വയലന്‍സ് ത്രിബിള്‍ സിക്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബൈബിളിലെ ഒരു പ്രയോഗമാണ് പേരിനാധാരം. 666 എന്ന നമ്പര്‍ സാത്താന്റെ നമ്പറാണെന്നാണ് ബൈബിളില്‍ പറയുന്നത്. കൊച്ചിയില്‍ മൂന്ന് വര്‍ഷം മുമ്പ് നടന്ന ക്രൂരമായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X