രമ്യാ കൃഷ്ണന്‍ വിവാഹിതയായി
രമ്യാ കൃഷ്ണന്‍ വിവാഹിതയായി
ജൂണ്‍ 12, 2003
ചലച്ചിത്ര നടി രമ്യാ കൃഷ്ണന്‍ വിവാഹിതയായി. തെലുങ്ക് സംവിധായകന്‍ കൃഷ്ണവംശിയെയാണ് രമ്യ വിവാഹം ചെയ്തത്.
ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കൃഷ്ണവംശിയുടെ ചന്ദ്രലേഖ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള രമ്യാകൃഷ്ണന്‍ കുറച്ചുകാലമായി അദ്ദേഹവുമായി പ്രണയത്തിലായിരുന്നു. തെലുങ്കില്‍ ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്ത സംവിധായകനാണ് കൃഷ്ണവംശി.
തെലുങ്കിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യാ കൃഷ്ണന്റെ ആദ്യമലാളചിത്രം അനുരാഗിയാണ്. ആര്യന്‍, അഹം, ഓര്‍ക്കാപ്പുറത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒന്നാമനില്‍ മോഹന്‍ലാലിന്റെ നായികയായി വീണ്ടും മലയാളത്തിലെത്തി.


Click it and Unblock the Notifications