»   » ജി.എസ്.വിജയന്റെ ചിത്രത്തില്‍ മമ്മൂട്ടി

ജി.എസ്.വിജയന്റെ ചിത്രത്തില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

ജി.എസ്.വിജയന്റെ ചിത്രത്തില്‍ മമ്മൂട്ടി
ജൂണ്‍ 12, 2004

ജി. എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവും. കല്ലിയൂര്‍ ശശിയാണ് ചിത്രം നിര്‍മിക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷമാണ് ജി. എസ്. വിജയന്റെ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നത്. ജി. എസ്. വിജയന്റെ ആദ്യചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സുരേഷ് ഗോപി ചിത്രമായ കവര്‍സ്റോറിക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള പിന്നിട്ടാണ് ജി. എസ്. വിജയന്‍ പുതിയ ചിത്രം ഒരുക്കുന്നത്.

ജി. എസ്. വിജയന്‍ ഒടുവില്‍ സംവിധാനം ചെയ്ത കവര്‍സ്റോറി, സാഫല്യം തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിനാണ് ജി. എസ്. വിജയന്‍ ശ്രമിക്കുന്നത്.

ടി. എ. റസാക്കാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഇതിന് മുമ്പ് അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ടി. എ. റസാക്ക് തൂലിക ചലിപ്പിച്ചത്. ആ ചിത്രം വിജയമായില്ല.

ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിലെ മറ്റ് താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുവരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X