നന്ദന ഒരു കിനാക്കാലത്ത്
നന്ദന ഒരു കിനാക്കാലത്ത്
ജൂണ്‍ 12, 2004
പുതുമുഖം രൂപേഷ് നായകനാവുന്ന ചിത്രമാണ് ഒരിക്കല്‍ ഒരു കിനാകാലത്ത്. നവാഗത സംവിധായകനായ രാജഗോപാല്‍ മാധവ് ആണ് ഈ ചിത്രം ഒരുക്കുന്നത്.
നന്ദനയാണ് ചിത്രത്തിലെ നായിക. തമിഴില്‍ അരങ്ങേറ്റം കുറിച്ച നന്ദനക്ക് ഇപ്പോള്‍ അവിടെ തിരക്കേറിവരികയാണ്. ചിത്രീകരണം നടന്നുവരുന്ന കല്യാണക്കുറിമാനം എന്ന മലയാളചിത്രത്തിലും നന്ദന നായികയാണ്.
നെടുമുടി വേണു, കലാഭവന്‍ മണി, മാള അരവിന്ദന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്ദ്രന്‍സ്, മേഘനാഥന്‍, കെ. പി. എ. സി. ലളിത, സരിത ബാലകൃഷ്ണന്‍, ശ്രുതി, മങ്കാ മഹേഷ്, ലിസി ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അനീഷ് കെ. തമ്പി, മനു എസ്. കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം പ്രമോദ് മൊണോലിസ. ഭരണിക്കാവ് ശിവകുമാറിന്റെ ഗാനങ്ങള്‍ക്ക് ബാലഭാസ്കര്‍ സംഗീതം നല്‍കുന്നു. ഷൈന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി കുര്യന്‍ ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications