മീര വാത്മീകത്തില്‍
മീര വാത്മീകത്തില്‍
ജൂണ്‍ 12, 2006
തന്മാത്ര മീരാ വാസുദേവിന് മലയാളത്തില്‍ നല്ല തുടക്കം തന്നെയാണ് നല്‍കിയത്. മൂന്നാമതൊരു മലയാള ചിത്രം കൂടി ഇപ്പോള്‍ മീര വാസുദേവിനെ തേടിയെത്തിയിരിക്കുന്നു.
കലാഭവന്‍ മണി നായകനാവുന്ന കലി എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ട മീര അഭിനയിക്കുന്ന പുതിയ മലയാളചിത്രമാണ് വാത്മീകം. മനോജ് കെ. ജയനാണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ക്രൂരനായ പൊലീസ് ഓഫീസറായും സന്യാസിയായും രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് മനോജ് കെ.ജയന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അടിയന്തിരാവസ്ഥാ കാലത്തെ ചില വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നവാഗതനായ ജോണ്‍ ഡിറ്റോയാണ് വാത്മീകം സംവിധാനം ചെയ്യുന്നത്.
സായ്കുമാര്‍, വിനീത് കുമാര്‍, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, കലാശാല ബാബു, ജയകൃഷ്ണന്‍, കെ.പി.എ.സി.ലീലാമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രചന രാജാറാം. ഛായാഗ്രഹണം കെ.പി.നമ്പ്യാതിരി. അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ ഈണം നല്‍കിയ ഒരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications