ജയരാജിന്റെ പുതിയ ചിത്രം ഹിന്ദിയില്‍
ജയരാജിന്റെ പുതിയ ചിത്രം ഹിന്ദിയില്‍
ജൂണ്‍ 13, 2001
നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ പരമ്പരയില്‍ മൂന്നാമത്തേത് ഹിന്ദിയില്‍. ബീഭത്സം എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ തുടങ്ങിക്കഴിഞ്ഞു.
ഈ പരമ്പരയില്‍ ജയരാജ് സംവിധാനം ചെയ്ത ആദ്യ രണ്ടു ചിത്രങ്ങളും മലയാളത്തിലായിരുന്നു. കരുണം ആയിരുന്നു ആദ്യ ചിത്രം. 2000ത്തില്‍ ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്വര്‍ണമയൂരം നേടിയ ഈ ചിത്രം ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ന്യൂയോര്‍ക്ക്, മോസ്കോ, ബെര്‍ലിന്‍ തുടങ്ങിയ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ബെര്‍ലിനില്‍ പ്രത്യേക പുരസ്കാരവും നേടിയിരുന്നു.
കണ്ണൂരിലെ സംഘര്‍ഷാവസ്ഥയെ ആധാരമാക്കി മായിരുന്നു പരമ്പരയില്‍ രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന് 2001ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ ചലച്ചിത്രോത്സവങ്ങളിലേക്കും ശ്രീലങ്കയില്‍ സമാധാനസന്ദേശമെത്തിക്കാനും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.


Click it and Unblock the Notifications