ടെസ്സയ്ക്ക് ഇനി സിനിമയിലെ ഊഴം
ടെസ്സയ്ക്ക് ഇനി സിനിമയിലെ ഊഴം
ജൂണ്‍ 13, 2003
മിനിസ്ക്രീനില്‍ നിന്ന് സിനിമയിലെത്തുന്ന ടെസ്സയുടെ സിനിമാ അരങ്ങേറ്റം അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. സിനിമാ മോഹങ്ങളൊന്നുമില്ലാതെ ടി വി പരിപാടികളുടെ അവതാരകയായി കഴിയുകയായിരുന്ന ടെസ്സയെ ലാല്‍ ജോസ് സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
മമ്മൂട്ടിയുടെ നായികയായി ലാല്‍ ജോസിനെ പോലൊരു ഹിറ്റ് മേക്കറുടെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് ടെസ്സ. കൈരളി ടിവിയിലെ ഹലോ ഗുഡ് ഈവനിംഗ് എന്ന ലൈവ് പരിപാടിയിലൂടെ ടി വി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ടെസ്സ സിനിമയിലും തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്.
ലാല്‍ ജോസിന്റെ പട്ടാളത്തില്‍ വിമല എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ടെസ്സ അഭിനയിക്കുന്നത്. ജ്യോതിര്‍മയിയാണ് ചിത്രത്തിലെ മറ്റൊരു നായിക.
വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു ഗ്രാമത്തില്‍ പട്ടാളമെത്തുന്നതിന്റെ കഥയാണ് ലാല്‍ ജോസ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സായികുമാര്‍, ഇന്ദ്രജിത്ത്, മാള അരവിന്ദന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, ക്യാപ്റ്റന്‍ രാജു, സുധീഷ്, സുകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications