അമ്മ-ഫിലിം ചേംബര്‍ തര്‍ക്കം വീണ്ടും
അമ്മ-ഫിലിം ചേംബര്‍ തര്‍ക്കം വീണ്ടും
ജൂണ്‍ 13, 2004
കൊച്ചി: സിനിമാപ്രതിസന്ധിക്ക് വിരാമം കുറിച്ചുകൊണ്ട് താരസംഘടനയായ അമ്മയും ഫിലിം ചേംബറും ധാരണയിലെത്തിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനകള്‍ തമ്മില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തു. തങ്ങളുമായുണ്ടാക്കിയ ചില ധാരണകള്‍ അമ്മ ലംഘിച്ചെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന സമയത്ത് അമ്മയുടെ തീരുമാനം ലംഘിച്ച് ചേംബറിന്റെ കരാറില്‍ ഒപ്പിട്ട ലാലു അലക്സ്, പൃഥ്വിരാജ്, തിലകന്‍, സുരേഷ്കൃഷ്ണ, ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, ബാബുരാജ്, മീരാജാസ്മിന്‍, സുചിത, കവിയൂര്‍ രേണുക താരങ്ങള്‍ക്ക് വിശദീകരണം ചോദിച്ച് അമ്മ നോട്ടീസ് അയച്ചതാണ് പുതിയ തര്‍ക്കത്തിന് കാരണമായത്.
അമ്മയുടെ തീരുമാനം ലംഘിച്ച താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് സംഘടനയുടെ കെട്ടുറപ്പിന് ആവശ്യമാണെന്നും ഇക്കാര്യം ചേംബറും അംഗീകരിച്ചിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ ചേംബര്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ അംഗീകരിച്ചിട്ടില്ലെന്ന് സിയാദ് കോക്കര്‍ പറഞു. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത അമ്മ ഭാരവാഹികള്‍ക്ക് കത്തയച്ചിട്ടുണ്ട്. തൃപ്തികരണമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ അമ്മ ഭാരവാഹികള്‍ അഭിനയിക്കുന്ന സിനിമകള്‍ക്കുള്ള അനുമതി നിഷേധിക്കും. അമ്മ വീണ്ടും ചേംബറിനെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. ചേംബറിനെ അനുകൂലിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല. ചേംബറിനെ അനുകൂലിച്ചവര്‍ക്കെതിരെ നടപടിയെടുത്താല്‍ ചേംബറിനെ അവഹേളിച്ചവര്‍ക്കെതിരെ ചേംബര്‍ നടപടി സ്വീകരിക്കും.- സിയാദ് കോക്കര്‍ വ്യക്തമാക്കി.


Click it and Unblock the Notifications