അമ്മ ജനറല്‍ ബോഡി യോഗം തുടങ്ങി
അമ്മ ജനറല്‍ ബോഡി യോഗം തുടങ്ങി
ജൂണ്‍ 13, 2004
കൊച്ചി: ഫിലിം ചേംബറുമായുള്ള തര്‍ക്കം വീണ്ടും മുറുകിയ സാഹചര്യത്തില്‍ അമ്മ ജനറല്‍ ബോഡി യോഗം ജൂണ്‍ 13 ഞായറാഴ്ച കൊച്ചിയില്‍ തുടങ്ങി.
കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് യോഗം നടക്കുന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ വൈകീട്ടോടെ പ്രഖ്യാപിച്ചേക്കും.
ഫിലിം ചേംബറുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന സമയത്ത് അമ്മയുടെ തീരുമാനം മറികടന്ന് കരാറില്‍ ഒപ്പിട്ട ചില താരങ്ങള്‍ക്ക് അമ്മ നോട്ടീസ് അയച്ചതാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. താരങ്ങളോട് വിശദീകരണം ചോദിച്ചതിനെ കഴിഞ്ഞ ദിവസം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. അതേ സമയം വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നും അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചു.
വധഭീഷണിയെ തുടര്‍ന്ന് നടന്‍ തിലകന്‍ അമ്മയുടെ യോഗത്തില്‍ പൊലീസിന്റെ അകമ്പടിയോടെയാണ് എത്തിയത്. അമ്മയുടെ യോഗത്തില്‍ വന്നാല്‍ തന്നെ തന്റെ കാല്‍ തല്ലിയൊടിച്ച് കാറിലിട്ടു ചുട്ടുകൊല്ലുമെന്ന് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം തേടിയതെന്ന് തിലകന്‍ പറഞ്ഞു.


Click it and Unblock the Notifications