സിദ്ദിക്ക് തെലുങ്കിലേക്ക്
സിദ്ദിക്ക് തെലുങ്കിലേക്ക്
ജൂണ്‍ 13, 2005
സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളാക്കിയിട്ടുള്ള സംവിധായകനാണ് സിദ്ദിക്ക്. മലയാളത്തിലെ ഈ വിജയറെക്കോഡുമായി സിദ്ദിക്ക് തമിഴിലേക്ക് കടന്നപ്പോഴും ഹിറ്റുകളുടെ പരമ്പര തുടരുകയായിരുന്നു. ഇപ്പോള്‍ തെലുങ്കിലും സൂപ്പര്‍വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഈ സംവിധായകന്‍.
രവി തേജ നായകനാകുന്ന തെലുങ്ക് ചിത്രമാണ് സിദ്ദിക്ക് സംവിധാനം ചെയ്യുന്നത്. തന്റെ മലയാളത്തിലെയും തമിഴിലെയും ചിത്രങ്ങളിലെന്നതു പോലെ തെലുങ്ക് ചിത്രത്തിനും കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സിദ്ദിക്കാണ്.
നേരത്തെ സിദ്ദിക്കിന്റെ ആറ് ചിത്രങ്ങള്‍ തെലുങ്കില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഹിറ്റുകളായിരുന്നു. തന്റെ മലയാള ചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് മറ്റു സംവിധായകരെ ഏല്പിച്ച സിദ്ദിക്ക് തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം റീമേക്കല്ല എന്ന സവിശേഷത കൂടിയുണ്ട്. നേരത്തെ തമിഴില്‍ സിദ്ദിക്ക് സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍ എന്നീ മലയാള ചിത്രങ്ങളുടെ റീമേക്കുകകളായിരുന്നു.
പുതിയ കഥയുമായാണ് സിദ്ദിക്ക് തെലുങ്കിലെത്തുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പതിവ് സിദ്ദിക്ക് ശൈലിയിലുള്ള ആദ്യന്തം നര്‍മം നിറഞ്ഞുനില്‍ക്കുന്ന ചിത്രമായിരിക്കും ഇത്.


Click it and Unblock the Notifications