ഷൂട്ടിംഗിനിടെ സുരേഷ് ഗോപിക്ക് പരിക്കേറ്റു
ഷൂട്ടിംഗിനിടെ സുരേഷ് ഗോപിക്ക് പരിക്കേറ്റു
ജൂണ്‍ 13, 2006
ജോഷി സംവിധാനം ചെയ്യുന്ന ജന്മം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സുരേഷ് ഗോപിക്ക് പരിക്കേറ്റു. തോളിന് പരിക്കേറ്റ സുരേഷ് ഗോപിക്ക് രണ്ടു മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പൊളളാച്ചിയില്‍ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടയൊണ് സുരേഷ് ഗോപിക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് സുരേഷ് ഗോപി അഭിനയിക്കാറുള്ളത്.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സുരേഷ് ഗോപി ഇപ്പോള്‍. രണ്ട് മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ ജന്മം പൂര്‍ത്തിയാക്കാന്‍ വൈകും.
രണ്ട് മാസം മുമ്പ് രാഷ്ട്രം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും സുരേഷ് ഗോപിക്ക് പരിക്കേറ്റിരുന്നു. സംഘട്ടനരംഗത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെയായിരുന്നു അപ്പോഴും പരിക്കേറ്റത്.


Click it and Unblock the Notifications