ചെരിപ്പുകുത്തിയായി ജഗതി

By Staff

ചെരിപ്പുകുത്തിയായി ജഗതി
ജൂണ്‍ 14, 2002

വ്യത്യസ്തമായ അനേകം വേഷങ്ങള്‍ അവതരിപ്പിച്ച് പൊലിപ്പിച്ചിട്ടുള്ള നടനാണ് ജഗതി ശ്രീകുമാര്‍. ഹാസ്യത്തിന്റെ വിവിധ ഭാവങ്ങളിലൂടെ പ്രേക്ഷകനെ ആര്‍ത്തുച്ചിരിപ്പിച്ചിട്ടുള്ള ഈ നടന്‍ ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയിട്ടുണ്ട്. ബൈജു സംവിധാനം ചെയ്യുന്ന യാത്രാമഴയിലും ഒരു വ്യത്യസ്ത കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നു. ചെരിപ്പുകുത്തിയായാണ് ജഗതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

കുട്ടിക്കൃഷ്ണന്‍ എന്നാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. ആറ് വയസുള്ള മകളുണ്ട് കുട്ടിക്കൃഷ്ണന്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും തൊഴില്‍ തേടി തെങ്കാശിയിലെത്തിയ കുട്ടിക്കൃഷ്ണന് ആദ്യമൊക്കെ ഏറെ കഷ്ടപ്പാട് സഹിക്കേണ്ടിവന്നു. എന്നാല്‍ സ്വന്തമായി ഒരു ജോലി കണ്ടെത്തുന്നതില്‍ അയാള്‍ വിജയിച്ചു. കുടുംബം പോറ്റാനുള്ള വരുമാനം കണ്ടെത്തുന്നതിനായി ഒരു ചെരിപ്പുകുത്തിയാവാന്‍ അയാള്‍ തീരുമാനിച്ചു.

നെടുമുടി വേണു, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ക്യാപ്റ്റന്‍ രാജു, അഗസ്റിന്‍, മേഘനാഥന്‍, നാരരായണന്‍കുട്ടി. ഇന്ദ്രജ, സീമ, അനുജോസഫ്, കോഴിക്കോട് ശാരദ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബല്‍റാം മട്ടനൂരാണ്. കളിയാട്ടത്തിന് ശേഷം ബല്‍റാം ഒരുക്കുന്ന തിരക്കഥയാണ് യാത്രാമഴയുടേത്. കലൂര്‍ ഡൊമിനികിന്റേതാണ് കഥ.

ചിറ്റൂര്‍ ഗോപിയുടെ ഗാനങ്ങള്‍ക്ക് ഷക്കീര്‍ ജാക്സണ്‍ സംഗീതം പകരുന്നു. പി. ജെ. ജോസഫ്, വേണുഗോപാല്‍, അസ്ഫല്‍, സുജാത, രഞ്ജിനി ജോസഫ് എന്നിവര്‍ പിന്നണിയില്‍ പാടുന്നു. ക്യാമറ ശ്രീനിവാസ് ചെന്നൈ. അപ്പൂസ് ഫിലിംസിന്റെ ബാനറില്‍ സിറാജ് കൊല്ലിയില്‍. ജി. പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X