twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂനിയര്‍ ജ-യ-ന്റെ കനലാട്ടം

    By Staff
    |

    ജൂനിയര്‍ ജ-യ-ന്റെ കനലാട്ടം
    ജൂണ്‍ 14, 2002

    നടന്‍ ജയന്റെ ജ്യേഷ്ഠന്റെ മകന്‍ കുട്ടന്‍ അഭിനയിക്കുന്ന ചിത്രത്തിന് കനലാട്ടം എന്ന് പേരിട്ടു. പേര് മാറ്റവുമായാണ് കുട്ടന്‍ സിനിമയിലെത്തുന്നത്. ജയകൃഷ്ണ എന്ന പേരിലായിരിക്കും കുട്ടന്‍ സിനിമാ രംഗത്ത് അറിയപ്പെടുന്നത്.

    പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒറ്റക്കാലന്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് മണി അവതരിപ്പിക്കുന്നത്. വിഷ്ണു എന്ന കഥാപാത്രത്തെ ജയകൃഷ്ണയും.

    കൊല്ലപ്പണിക്കാരനായ ശിവന്റെ ഉറ്റസുഹൃത്താണ് -കണ്ണന്‍. കൂലിപ്പണി ചെയ്യുന്ന കണ്ണന്റെ ഭാര്യ നേരത്തെ മരിച്ചു. ഏക മകനാണ് വിഷ്ണു. ഒരിക്കല്‍ ആണ്ടവന്‍ എന്ന പേരുകേട്ട റൗഡി കണ്ണിന്റെ ആലയില്‍ കത്തിക്ക് മൂര്‍ച്ച കൂട്ടായാനെത്തി. കൂലി പറഞ്ഞ് ശിവനും ആണ്ടവനും തെറ്റി. ബഹളമായപ്പോള്‍ കണ്ണന്‍ അവിടേക്ക് ചെന്നു. ആണ്ടവന്റെ കുത്തേറ്റ് കണ്ണന്‍ മരിച്ചു. ശിവന്റെ കാല്‍ ആണ്ടവന്‍ വെട്ടിമുറിച്ചു. പിന്നെ ആണ്ടവനെ അവിടെ കണ്ടിട്ടില്ല.

    കണ്ണന്റെ മകന്‍ വിഷ്ണുവിനെ പിന്നെ നോക്കിവളര്‍ത്തിയത് ശിവനാണ്. തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലേക്ക് ശിവനും വിഷ്ണുവും പോയി.

    തിലകന്‍, മേഘനാഥന്‍, കൃഷ്ണകുമാര്‍, മാമുക്കോയ, മാള അരവിന്ദന്‍, ജോസ് പെല്ലിശേരി, ശ്രീവിദ്യ, മിനിനായര്‍, സാന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ബാലഭാസ്കറാണ് ഈണം പകരുന്നത്. ക്യാമറ സുരേഷ് പി. നായര്‍. എം. ജി. ശ്രീകുമാര്‍, കലാഭവന്‍ മണി, രാധികാ തിലക്, ബാലഭാസ്കര്‍ എന്നിവര്‍ പാടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X