സ്വര്‍ണക്കൊക്കുകളില്‍ ബിജു, മീന

By Staff

സ്വര്‍ണക്കൊക്കുകളില്‍ ബിജു, മീന
ജൂണ്‍ 14, 2003

നവാഗത സംവിധായകനായ രാജേഷ് ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു. സ്വര്‍ണക്കൊക്കുകള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മീനയാണ് ചിത്രത്തിലെ നായിക. ബിജു മേനോന്റെ നായികയായി മീന ആദ്യമായാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം മിസ്റര്‍ ബ്രഹ്മചാരിക്ക് ശേഷം മീന അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

സ്വര്‍ണക്കൊക്കുകളില്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശാന്തം, ആകാശത്തിലെ പറവകള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയന്‍ അഭിനയിക്കുന്ന ചിത്രമാണിത്.

നെടുമുടി വേണു, ലാലു അലക്സ്, ഒടുവില്‍, സിദ്ദിഖ്, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രണം ജെയിന്‍ ജോസഫ്. തങ്കമണി ഫിലിംസിന്റെ ബാനറില്‍ ശ്രീശന്‍ അടിയാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X