സത്യത്തിലും തരുണി
സത്യത്തിലും തരുണി
ജൂണ്‍ 14, 2004
വെള്ളിനക്ഷത്രത്തില്‍ പ്രേതബാധിതയായ അമ്മു എന്ന കുട്ടിയായി അഭിനയിച്ച തരുണി വിനയന്റെ പുതിയ ചിത്രമായ സത്യത്തിലും അഭിനയിക്കുന്നു.
വെള്ളിനക്ഷത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ തരുണി ഏറെ പ്രശംസ നേടിയിരുന്നു. വിഐപി ബാഗിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ പിടിച്ചുപറ്റിയ തരുണിയുടെ ആദ്യചിത്രമായിരുന്നു വെള്ളിനക്ഷത്രം.
ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിലെന്നതു പോലെ അനിമേഷന്‍ ഉള്‍പ്പെടുത്തി ഒരുക്കിയ വെള്ളിനക്ഷത്രത്തിലെ തരുണിയുടെ പ്രകടനമാണ് ആ ചിത്രത്തിന്റെ വിജയത്തിന് ഒരു കാരണമായത്. വേനല്‍ക്കാല അവധിക്ക് റിലീസ് ചെയ്ത ചിത്രം കാണാന്‍ കുട്ടികളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതിന് തരുണിക്ക് കഴിഞ്ഞു. ആദ്യം അഭിനയിപ്പിച്ച കുട്ടിയുടെ ക്യാമറക്ക് മുന്നിലെ പ്രകടനത്തില്‍ തൃപ്തി പോരാഞ്ഞ് വിനയന്‍ മറ്റൊരു കുട്ടിയെ കണ്ടെത്താന്‍ നടത്തിയ ശ്രമമാണ് തരുണിക്ക് സിനിമയില്‍ ആദ്യഅവസരം ഒരുക്കിയത്. ഇപ്പോള്‍ വിനയന്റെ പുതിയ ചിത്രത്തിലും തരുണിയെ അഭിനയിപ്പിക്കുന്നു.
വെള്ളിനക്ഷത്രത്തില്‍ അമ്മുവിന്റെ അച്ഛനായി അഭിനയിച്ച പൃഥ്വിരാജാണ് സത്യത്തിലും നായകന്‍. പ്രിയാമണിയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications