ആദ്യത്തെ ഡിജിറ്റല്‍ ചിത്രം പൂര്‍ത്തിയായി
ആദ്യത്തെ ഡിജിറ്റല്‍ ചിത്രം പൂര്‍ത്തിയായി
ജൂണ്‍ 14, 2006
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ചിത്രം ജൂണ്‍ അവസാനത്തോടെ തിയേറ്ററുകളിലെത്തും. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായി.
മൂന്നാമതൊരാള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഫിലിം റോളുകളില്ലാതെ പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലാണ് ഒരുക്കിയിരിക്കുന്നത്. ലാബിലെ ജോലികള്‍ മൂലമുള്ള സമയനഷ്ടമോ ഫിലിം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകളോ ഇല്ലാതെ പുറത്തിറക്കുന്ന ചിത്രത്തിന് ചെലവും കുറവാണ്.
ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ഉപയോഗിച്ച് എ, ബി, സി ക്ലാസ് തിയേറ്ററുകളില്‍ ഒരേ സമയം ഈ ചിത്രം പ്രദര്‍ശിപ്പിക്കാനാവും. ഫിലിമില്‍ ചെയ്യുന്ന ചിത്രങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ.
ഭീതിയുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു കുറ്റാന്വേഷണ കഥയാണ് മൂന്നാമതൊരാള്‍ പറയുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്‍. വിനീത്, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി, സംവൃത സുനില്‍, ഷെറീന എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications