കലാഭവന്‍ മണി വൃദ്ധവേഷത്തില്‍
കലാഭവന്‍ മണി വൃദ്ധവേഷത്തില്‍
ജൂണ്‍ 15, 2004
കഥാപാത്ര വൈപുല്യത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ള നടനാണ് കലാഭവന്‍ മണി. തന്റെ അഭിനയജീവിതത്തില്‍ വൈവിധ്യമേറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് മണിക്ക് കഴിഞ്ഞിട്ടുണ്ട്.
നവാഗതനായ കാന്തിവിള ദിനേശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി മറ്റൊരു വ്യത്യസ്ത വേഷമാണ് അവതരിപ്പിക്കുന്നത്. എഴുപതു വയസുള്ള ഔത എന്ന കഥാപാത്രമായാണ് മണി ഈ ചിത്രത്തില്‍ വേഷമിടുന്നത്.
മണി വൃദ്ധവേഷം ചെയ്യുന്നത് ആദ്യമായല്ല. രാജസേനന്റെ മലയാളിമാമന് വണക്കം എന്ന ചിത്രത്തില്‍ റോജയുടെ അച്ഛനായി പ്രായം ചെന്ന ഒരാളായാണ് മണി അഭിനയിച്ചത്. ഏറെ അനുമോദിക്കപ്പെട്ട പ്രകടനമാണ് ഈ ചിത്രത്തില്‍ മണി കാഴ്ചവച്ചത്. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി വൃദ്ധവേഷം ചെയ്യാന്‍ മണിക്ക് അവസരം ലഭിച്ചിരിക്കുന്നു.
ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. ദിവ്യ മീഡിയവിഷനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications