twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂനിയറിനും സീനിയറിനും മീനാക്ഷി നായിക

    By Staff
    |

    ജൂനിയറിനും സീനിയറിനും മീനാക്ഷി നായിക
    ജൂണ്‍ 15, 2004

    ജൂനിയര്‍ സീനിയര്‍ എന്ന ചിത്രത്തില്‍ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായി മീനാക്ഷി അഭിനയിക്കുന്നു.

    തമിഴിലെ ചാര്‍മിളിയായ മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന മലയാളചിത്രമാണ് ജൂനിയര്‍ സീനിയര്‍. കാക്കക്കറുമ്പനാണ് മീനാക്ഷിയുടെ ആദ്യമലയാള ചിത്രമെങ്കിലും വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്. വെള്ളിനക്ഷത്രത്തില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

    മീനാക്ഷിയുടെ ആദ്യമലയാളചിത്രമായ കാക്കക്കറുമ്പന്റെ ചിത്രീകരണം നടന്നുവരികയാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മലയാളത്തിലെ തന്റെ പേരായി ഈ നടി സ്വീകരിച്ചത്.

    ജൂനിയര്‍ സീനിയര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകണ്ഠനാണ്. ഒരു പരസ്യക്കമ്പനിയുടെ ഉടമയായാണ് മുകേഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഈ പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോസസ്ഥനായും വേഷമിടുന്നു. ഇരുവര്‍ക്കും മീനാക്ഷി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പ്രണയം തോന്നുന്നതും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    നര്‍മപ്രധാനമായ ഒട്ടേറ മുഹൂര്‍ത്തങ്ങളുള്ള ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, സലിംകുമാര്‍, സി. ഐ. പോള്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നു.

    രാജന്‍ കിരിയത്തിന്റേതാണ് രചന. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം അനില്‍ ഗോപിനാഥ്. സണ്‍റൈസ് സിനിമയുടെ ബാനറില്‍ നജി, സജി, റബി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X