twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേതങ്ങളുമായി സേതുരാമയ്യരുടെ പോരാട്ടം

    By Staff
    |

    പ്രേതങ്ങളുമായി സേതുരാമയ്യരുടെ പോരാട്ടം
    ജൂണ്‍ 15, 2005

    മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യരായി വീണ്ടും പ്രത്യക്ഷപ്പെടുന്ന നേരറിയാന്‍ സിബിഐ എന്ന ചിത്രം കുറ്റാന്വേഷകന്റെ അതീന്ദ്രിയശക്തികളുമായുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ഒരു കൊലപാതകത്തിന് പിന്നില്‍ മനുഷ്യനോ അതീന്ദ്രിയശക്തികളോ എന്ന ചോദ്യത്തിലെ ദുരൂഹതയുടെ കുരുക്കളഴിക്കുകയാണ് നാലാമത്തെ സിബിഐ ചിത്രത്തിലെ സേതുരാമയ്യരുടെ ദൗത്യം.

    പ്രേതാത്മക്കളുടെ വിഹാരകേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്ന കണിമംഗലം തറവാട്ടില്‍ നടന്ന ഒരു കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥശക്തികളെ കണ്ടെത്താനുള്ള അന്വേഷണവുമായാണ് സേതുരാമയ്യര്‍ നേരറിയാന്‍ സിബിഐയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രം നടത്തുന്നതിന് സമാനമായ അന്വേഷണമാണ് മമ്മൂട്ടിയുടെ സേതുരാമയ്യര്‍ ഈ ചിത്രത്തില്‍ നടത്തുന്നത്.

    കണിമംഗലം തറവാട്ടിലെ അംഗമായ അനിത പ്രേതാത്മക്കളുടെ വിഹാരത്തെ കുറിച്ച് കൂട്ടുകാരികളായ മൈഥിലിയോടും ലക്ഷ്മിയോടും പറഞ്ഞു. അനിത പറഞ്ഞ കഥ അവരില്‍ കൗതുകമുണര്‍ത്തി. രണ്ടു ദിവസം താമസിക്കാനായി അവര്‍ കണിമംഗലത്തെത്തിയത് ഈ കൗതുകം കൊണ്ടുകൂടിയാണ്. എന്നാല്‍ കണിമംഗലത്തെ അവരുടെ ദിവസങ്ങള്‍ ഒരു ദുരന്തത്തിലാണ് കലാശിച്ചത്. മൈഥിലി തറവാട്ടില്‍ വച്ച് കൊല്ലപ്പെട്ടു. പ്രേതാത്മക്കളാണ് കൊല നടത്തിയതെന്ന് തറവാട്ടംഗങ്ങള്‍ വിശ്വസിച്ചു. തങ്ങളുടെ വിശ്വാസം ശരിയെന്ന് സ്ഥാപിക്കാനായി അവര്‍ തെളിവുകളും നിരത്തി.

    എന്നാല്‍ തറവാട്ടിലെ അകന്ന ബന്ധുവും അനിതയുടെ ഭാവവരനുമായ സായിക്ക് ഇത് വിശ്വസിക്കാനായില്ല. പൊലീസുദ്യോഗസ്ഥനായ സായി ഒരിക്കല്‍ ഒരു വിമാനയാത്രക്കിടെ കണ്ടുമുട്ടിയ സേതുരാമയ്യരുമായി കണിമംഗലം തറവാട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ച് വിശദീകരിച്ചു. സായിയുടെ മനസിലെ സംശയത്തിന്റെ തീപ്പൊരികള്‍ സേതുരാമയ്യരുടെ മനസിലേക്കും പടര്‍ന്നു. അതോടെ അദ്ദേഹം കൊലക്ക് പിന്നിലെ നേരെന്തെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. അനിതയും ലക്ഷ്മിയും തങ്ങളുടെ കൂട്ടുകാരിയുടെ മണത്തിനു പിന്നിലെ സത്യം കണ്ടെത്താനുള്ള ദൗത്യത്തില്‍ സേതുരാമയ്യരെ സഹായിച്ചു.

    മൈഥിലിയുടെ കൊലക്കു പിന്നില്‍ അതീന്ദ്രിയശക്തികള്‍ തന്നെയാണോ? അതീന്ദ്രിയശക്തികള്‍ എന്ന കെട്ടുകഥയുടെ മറവില്‍ യഥാര്‍ഥ കൊലയാളി രക്ഷപ്പെടുകയാണോ? കിളിമംഗലം തറവാട്ടിനെ ചൂഴ്ന്നുനില്‍ക്കുന്ന അതീന്ദ്രിയവലയത്തിന് പിന്നിലെ നേരെന്ത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയാണ് സേതുരാമയ്യര്‍.

    മൈഥിലിയായി സംവൃതയും അനിതയായി ഗോപികയും ലക്ഷ്മിയായി സുജാ കാര്‍ത്തികയുമാണ് അഭിനയിക്കുന്നത്. സായിയായി വേഷമിടുന്നത് ജിഷ്ണുവാണ്. മുന്‍ സിബിഐ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സഹായികളായ പ്രത്യക്ഷപ്പെട്ട മുകേഷും ജഗതിയും ചാക്കോ, വിക്രം എന്നീ കഥാപാത്രങ്ങളായി ഈ ചിത്രത്തിലുമുണ്ട്.

    തിലകന്‍, മോഹന്‍ജോസ്, ശ്രീരാമന്‍, ഇന്ദ്രന്‍സ്, പി. ശ്രീകുമാര്‍, രമാദേവി, അംബികാ മോഹന്‍ തുടങ്ങിയ പ്രമുഖഅഭിനേതാക്കളും വേഷമിടുന്നു. കെ. മധു-എസ്.എന്‍. സ്വാമി ടീമിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടരുന്നു. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X