പാട്ടുകാരിയായി ലക്ഷ്മി ഗോപാലസ്വാമി
പാട്ടുകാരിയായി ലക്ഷ്മി ഗോപാലസ്വാമി
ജൂണ്‍ 15, 2006
പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പരദേശി എന്ന ചിത്രത്തില്‍ പാട്ടുകാരിയായ പെണ്‍കുട്ടിയായി ലക്ഷ്മി ഗോപാലസ്വാമി വേഷമിടുന്നു.
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം മലപ്പുറത്തെ പാകിസ്ഥാന്‍ പൗരന്‍മാരുടെ ജീവിതവ്യഥയുടെ കഥ പറയുന്ന ചിത്രമാണ്.
മോഹന്‍ലാലിന്റെ കീര്‍ത്തിചക്ര എന്ന ചിത്രത്തിലും ലക്ഷ്മി ഗോപാലസ്വാമിയാണ് നായികയായി അഭിനയിച്ചത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് ലക്ഷ്മിക്ക്.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലക്ഷ്മി കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, വാമനപുരം ബസ്റൂട്ട്, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications