twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയും തിലകനും അര്‍ബുദത്തിനെതിരെ

    By Super
    |

    അര്‍ബുദത്തെക്കുറിച്ച് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) തയ്യാറാക്കുന്ന ഡോക്യുമെന്ററിയില്‍ സുരേഷ് ഗോപിയും തിലകനും അഭിനയിക്കുന്നു.അര്‍ബുദത്തിന്റെ ദോഷങ്ങളെക്കുറിച്ചും അര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററി അവതരിപ്പിക്കുന്നത് തിലകനാണ്. ഡോക്യുമെന്ററിയുടെ ഉള്ളടക്കം, ലക്ഷ്യം ഇതെല്ലാം തിലകന്‍ പ്രേക്ഷകരോട് പറയും. പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ചും തിലകന്‍ ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്.

    പലതരത്തിലുള്ള അര്‍ബുദങ്ങളെപ്പറ്റിയാണ് സുരേഷ് ഗോപി വിശദീകരിക്കുക. സ്വന്തം വാക്കുകളില്‍ തന്നെയാണ് സുരേഷ് ഗോപി എല്ലാം വിശദീകരിച്ചിട്ടുള്ളത്. ഇതിനായി ആര്‍സിസിയിലെ ഡോക്ടര്‍മാരില്‍ നിന്നും അദ്ദേഹം എല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കിയിരുന്നു. ആശുപത്രിയിലെ രോഗികളുമായി സുരേഷ്ഗോപി സംസാരിക്കുന്നതും അവരെ സാന്ത്വനിപ്പിക്കുന്നതും ഡോക്യുമെന്ററിയില്‍ ചേര്‍ത്തിട്ടുണ്ട്.ഈ അഭിനയത്തിന് രണ്ട് താരങ്ങളും പ്രതിഫലം പറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആര്‍സിസിയിലെ ഡോക്ടര്‍മാരും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.സാമൂഹ്യനന്മയ്ക്ക് ഉതകുന്ന പല കാര്യങ്ങളില്‍ മലയാള ചലച്ചിത്രതാരങ്ങള്‍ ഈയിടെ സജീവമായി ഇടപെട്ടുതുടങ്ങിയിട്ടുണ്ട്. എയ്ഡ്സിനെതിരായ ബോധവല്‍ക്കരണത്തിലും ജനസംഖ്യാകണക്കെടുപ്പിലും സുരേഷ്ഗോപി നേരത്തെത്തന്നെ പങ്കെടുത്തിരുന്നു. ജൂണ്‍ 26 ചൊവാഴ്ച നടക്കുന്ന ലഹരിവിരുദ്ധ വാരാചരണത്തില്‍ മമ്മൂട്ടി പങ്കെടുക്കും. അര്‍ബുദരോഗികള്‍ക്കായി ധനസഹായവും മമ്മൂട്ടി ഈയിടെ നല്‍കിയിരുന്നു. സിനിമയില്‍ പോലും പുകവലിക്കില്ലെന്ന് മോഹന്‍ലാല്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

    Read more about: suresh gopi tilakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X