twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്തുവിന്റെ വിജയക്കുതിപ്പ്

    By Staff
    |

    ചന്തുവിന്റെ വിജയക്കുതിപ്പ്
    ജൂണ്‍ 16, 2004

    റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 65 ദിവസം പിന്നിട്ട് വിജയകുതിപ്പ് തുടരുകയാണ് ചതിക്കാത്ത ചന്തു. വിഷുച്ചിത്രങ്ങളില്‍ മറ്റൊരു ചിത്രത്തിനും ഈ വിജയം സാധ്യമായിട്ടില്ല. ഒരു മുഴുനീള എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ ചതിക്കാത്ത ചന്തു മഹാവിജയം തീര്‍ക്കുമ്പോള്‍ റാഫി മെക്കാര്‍ട്ടിന്റെയും ജയസൂര്യയുടെയും കരിയര്‍ ഗ്രാഫുകളാണ് കുത്തനെ ഉയരുന്നത്.

    മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റാഫി മെക്കാര്‍ട്ടിന്‍ ചതിക്കാത്ത ചന്തു എന്ന ചിത്രം ഒരുക്കിയത്. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ സൂപ്പര്‍വിജയത്തിന് ശേഷം മറ്റൊരു ഹിറ്റൊരുക്കുക എന്ന സമ്മര്‍ദം മൂന്ന് വര്‍ഷത്തെ ഇടവേളക്ക് റാഫി മെക്കാര്‍ട്ടിനെ നിര്‍ബന്ധിച്ചു. എന്നാല്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് ഒരുക്കുന്നതിന് ഈ ഇടവേളയിലെ ഗൃഹപാഠങ്ങള്‍ സംവിധാക ജോഡിക്ക് ഏറെ ഗുണം ചെയ്തു. പഞ്ചാബി ഹൗസും തെങ്കാശിപ്പട്ടണവും പോലെ മറ്റൊരു സൂപ്പര്‍ കോമഡി ചിത്രം ഒരുക്കി സൂപ്പര്‍വിജയം കൊയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

    കോമഡി ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകരുടെ വിഭാഗത്തില്‍ തങ്ങളുടെ ഗുരുവിനൊപ്പമാണ് ഇപ്പോള്‍ ഈ സംവിധായകജോഡികളുടെ സ്ഥാനം. സിദ്ദിക്കിന്റെ സഹായികളായി പ്രവര്‍ത്തിച്ച റാഫി-മെക്കാര്‍ട്ടിന്‍ സിദ്ദിക്കിനെ പോലെ സൂപ്പര്‍ഹിറ്റുകള്‍ മാത്രം ഒരുക്കുന്ന സംവിധായകരെന്ന പേരെടുത്തുകഴിഞ്ഞു.

    പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിരിനമ്പരുകളാണ് ചതിക്കാത്ത ചന്തുവിന്റെ വിജയരഹസ്യം. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തീരാത്ത ചിരിനമ്പരുകള്‍ തങ്ങളുടെ കൈയിലുണ്ടെന്ന് റാഫി മെക്കാര്‍ട്ടിന്‍ ഈ ചിത്രത്തിലും തെളിയിച്ചിരിക്കുന്നു. മതിമറന്ന് ചിരിക്കാന്‍ അവസരം നല്‍കുന്ന ഏത് ചിത്രത്തെയും ആഘോഷം പോലെ കൊണ്ടാടുന്ന മലായളി പ്രേക്ഷകര്‍ ചതിക്കാത്ത ചന്തുവിനെയും സ്വീകരിച്ചു.

    ചതിക്കാത്ത ചന്തുവിന്റെ വിജയത്തോടെ ജയസൂര്യ എന്ന നടന്റെ കരിയര്‍ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കുന്നു. ദിലീപിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നതാണ് ഈ ചിത്രമെങ്കിലും ഒടുവില്‍ നറുക്ക് ജയസൂര്യക്ക് വീണത് ഈ നടന് അക്ഷരാര്‍ഥത്തില്‍ അനുഗ്രഹമായി. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടതെല്ലാം വശമുള്ള ഈ നടന്‍ ചതിക്കാത്ത ചന്തുവില്‍ നിറഞ്ഞുനില്‍ക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X