ദിലീപും ലോഹിയും വീണ്ടും ഒന്നിക്കുന്നു
ദിലീപും ലോഹിയും വീണ്ടും ഒന്നിക്കുന്നു
ജൂണ്‍ 16, 2006
ചക്രത്തിന്റെ വന്‍പരാജയത്തിനു ശേഷം ചില പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും യാഥാര്‍ഥ്യമാക്കാന്‍ ലോഹിതദാസിന് കഴിഞ്ഞില്ല. എങ്കിലും പുതിയ ചിത്രങ്ങള്‍ക്കായുള്ള ലോഹിയുടെ ശ്രമം തുടുരകയാണ്.
മീരാ ജാസ്മിന്‍ നിര്‍മിക്കുകയും നായികയായി അഭിനയിക്കുകയും ചെയ്യുന്ന ചെമ്പട്ട് എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും ആ പ്രൊജക്ട് തുടര്‍ന്നു കൊണ്ടുപോകാന്‍ ലോഹിക്കായില്ല. പിന്നീട് ജയറാമും കാവ്യാ മാധവനും നായികാനായകന്‍മാരാവുന്ന ഒരു ചിത്രം തുടങ്ങുന്നുവെന്ന് അറിയിച്ചെങ്കിലും നിര്‍മാതാവ് പിന്‍മാറിയതിനെ തുടര്‍ന്ന് ആ ചിത്രം ഉപേക്ഷിക്കേണ്ടിവന്നു.
പുതിയൊരു പ്രൊജക്ട് കൂടി ലോഹി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ദിലീപിനെ നായകനാക്കി പുതിയൊരു ചിത്രം ചെയ്യാനാണ് ലോഹിയുടെ പദ്ധതി. സൂത്രധാരനു ശേഷം ദിലീപും ലോഹിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
മീരാ ജാസ്മിനുമായി തെറ്റിപ്പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ലോഹി ഈ ചിത്രത്തിലും തന്റെ സ്ഥിരം നായികയെ അഭിനയിപ്പിക്കുന്നു. റംസാന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ഒക്ടോബര്‍ 20ന് ആയിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications