പ്രജാപതി എത്തി
പ്രജാപതി എത്തി
ജൂണ്‍ 16, 2006
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രം തിയേറ്ററുകളിലെത്തി. തുറുപ്പുഗുലാനും ബല്‍റാം വേഴ്സസ് താരാദാസിനും ശേഷം പ്രജാപതി. ജൂണ്‍ 15 വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ പ്രജാപതിയും ഒരുക്കിയിരിക്കുന്നത് സാധാരണ പ്രേക്ഷകരെ ലക്ഷ്യമിടുന്ന മസാല ചേരുവകളോടെയാണ്.
കേരളത്തിലെ 52 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ബ്ലാക്കിനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷനും നെടുങ്കന്‍ സംഭാഷണങ്ങളുമായി രഞ്ജിത്തിന്റെ പതിവ് ശൈലിയിലുള്ള മസാല ചിത്രമാണിത്.
രാജമാണിക്യത്തിന്റെ നിര്‍മാതാവ് സിറാജാണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്. മഴക്കാലത്ത് സിനിമ റിലീസ് ചെയ്യാന്‍ മടിക്കുന്ന നിര്‍മാതാക്കളില്‍ നിന്നും വ്യത്യസ്തമായി സിറാജ് ജൂണ്‍ രണ്ടാം വാരത്തില്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കുകയായിരുന്നു.
അതിഥി റാവുവാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, സിദ്ദിഖ്, തിലകന്‍, സന്ധ്യ, സലിംകുമാര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications