ഷോഫി തിലകനും സിനിമയിലേക്ക്
ഷോഫി തിലകനും സിനിമയിലേക്ക്
ജൂണ്‍ 17, 2004
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഒരു ചിത്രത്തില്‍. തിരക്കഥാകൃത്തായ കെ. എസ്. നൗഷാദ് ആദ്യമായി സംവിധാനം ചെയ്യുന്ന അയോധ്യ എന്ന ചിത്രത്തിനാണ് ഈ സവിശേഷത.
തിലകനും മക്കളായ ഷമ്മി തിലകനും ഷോഫി തിലകനുമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷോഫി തിലകന്‍ ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. അച്ഛന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ തന്നെ അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് ഷോഫിക്ക് ലഭിച്ചിരിക്കുന്നത്.
തിലകനെയും മക്കളെയും കൂടാതെ സ്ഫടികം ജോര്‍ജ്, ക്യാപ്റ്റന്‍ രാജു, കവിയൂര്‍ രേണുക തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റെജി ജോസഫും അറഫ് മാറഞ്ചേരിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ നടക്കും.


Click it and Unblock the Notifications