മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ
മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ
ജൂണ്‍ 17, 2006
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഛോട്ടാ മുംബൈ എന്ന് പേരിട്ടു.
മെഗാഹിറ്റ് ചിത്രം രാജമാണിക്യത്തിനു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ വെള്ളാനകളുടെ നാട് പോലുള്ള മോഹന്‍ലാല്‍ സിനിമകള്‍ രാജു നിര്‍മിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളക്കു ശേഷം അനന്തഭദ്രത്തിലൂടെയാണ് രാജു നിര്‍മാണരംഗത്തേക്കു തിരിച്ചെത്തിയത്.
ചിത്രത്തിന്റെ കഥ അന്‍വര്‍ റഷീദിന്റേതു തന്നെയാണ്. തിരക്കഥാകൃത്ത് ആരാവണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചിത്രത്തിലെ നായികയെയും മറ്റ് താരങ്ങളെയും പിന്നീട് തീരുമാനിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിലൊന്നായിരുന്ന രാജമാണിക്യം അന്‍വര്‍ റഷീദിന്റെ ആദ്യചിത്രമായിരുന്നു. ആദ്യചിത്രത്തിലൂടെ തന്നെ മെഗാഹിറ്റ് സൃഷ്ടിച്ച അന്‍വര്‍ മോഹന്‍ലാലുമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ മറ്റൊരു സൂപ്പര്‍വിജയമാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications