റഹ്മാന്‍ നായകനാവുന്നു

By Staff

റഹ്മാന്‍ നായകനാവുന്നു
ഫിബ്രവരി 17, 2006

ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയത്. ബ്ലാക്കിനു മറ്റൊരു മലയാള ചിത്രം ലഭിക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നെങ്കിലും ഇപ്പോള്‍ റഹ്മാന്‍ മലയാളത്തില്‍ സജീവമാവുകയാണ്.

ബ്ലാക്കിനു ശേഷം ബ്ലോക്ക്ബസ്റര്‍ ചിത്രം രാജമാണിക്യത്തിലാണ് റഹ്മാന്‍ അഭിനയിച്ചത്. രണ്ടും മമ്മൂട്ടി ചിത്രങ്ങള്‍. ചിത്രീകരണം പാതി പൂര്‍ത്തിയായ മോഹന്‍ലാല്‍ ചിത്രംമഹാസമുദ്രത്തില്‍ റഹ്മാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രങ്ങളിലെല്ലാം റഹ്മാന് ഉപനായകവേഷമായിരുന്നു. ഒരു കാലത്ത് കൗമാരപ്രായക്കാരുടെ ഹരമായിരുന്ന റഹ്മാന്‍ ഒട്ടേറെ മലയാള സിനിമകളില്‍ നായകവേഷം ചെയ്തിട്ടുണ്ട്. അതു പഴയ കഥയാണെങ്കിലും ഇപ്പോള്‍ റഹ്മാന് വീണ്ടും മലയാളത്തില്‍ നായകവേഷം ചെയ്യാനുള്ള അവസരം ഒരുങ്ങുകയാണ്.

സുരേഷ് കെ.നാരായണന്‍ സംവിധാനം ചെയ്യുന്ന ഹൃദയംഗമമം എന്ന ചിത്രത്തിലാണ് റഹ്മാന്‍ നായകനാവുന്നത്. മീനാക്ഷിയാണ് ചിത്രത്തിലെ നായിക. ശ്രുതി ബാല, നീനു ലക്ഷ്മി, അഭിലാഷ എന്നീ പുതുമുഖങ്ങലും ചിത്രത്തില്‍ വേഷമിടുന്നു.

ഒരു ഇടവേളക്കു ശേഷം ഗാനരചയിതാവ് യൂസഫലി കേച്ചേരി ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. സെന്‍ ബെല്‍സ് മീഡിയായുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X