വസുന്ധരാദാസ് വീണ്ടും മലയാളത്തില്‍
വസുന്ധരാദാസ് വീണ്ടും മലയാളത്തില്‍
ഫിബ്രവരി 17, 2006
മോഹന്‍ലാലിന്റെ രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് വസുന്ധരാ ദാസ് ആദ്യമായി മലയാളത്തിലെത്തിയത്. പിന്നീട് മമ്മൂട്ടി ചിത്രം വജ്രത്തില്‍ ഒരു നടിയുടെ വേഷത്തില്‍ അഭിനയിച്ചു. ഒരു ചെറിയ ഇടവേളക്കു ശേഷം വസുന്ധര ഇപ്പോള്‍ വീണ്ടും മലയാളത്തിലെത്തുന്നു.
ശശിശങ്കറിന്റെ പുതിയ ചിത്രത്തിലാണ് വസുന്ധരാദാസ് നായികയാവുന്നത്. ശ്രീനിവാസനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒറ്റക്കണ്ണന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ ദാദക്കു ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, റിയാസ്ഖാന്‍, രാജന്‍ പി.ദേവ്, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ബിജു ദേവസിയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം നല്‍കുന്നു.


Click it and Unblock the Notifications