»   » സത്യന്‍-ശ്രീനി ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക

സത്യന്‍-ശ്രീനി ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക

Posted By:
Subscribe to Filmibeat Malayalam

സത്യന്‍-ശ്രീനി ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക
ജൂണ്‍ 18, 2001

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന് നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന് പേരിട്ടു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീനിവാസനാണ് എഴുതുന്നത്.

യുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. സംയുക്താവര്‍മ്മയ്ക്ക് പുറമെ പുതുമുഖം അസിനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീനിവാസന്‍, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍, മാമുക്കോയ, ഭവാനി, കെ.പി.എ.സി. ലളിത, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഛായാഗ്രഹണം വിപിന്‍ മോഹന്‍. മുല്ലനേഴിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നു. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരന്‍ കാഞ്ഞങ്ങാട് നിര്‍മ്മിക്കുന്ന ഈ ചിത്രം ജിയോ മൂവീസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X