കലാഭവന്‍ മണി ഡബിള്‍ റോളില്‍
കലാഭവന്‍ മണി ഡബിള്‍ റോളില്‍
ജൂണ്‍ 18, 2002
മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും മുകേഷിനും പിന്നാലെ കലാഭവന്‍ മണിയും ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. അനില്‍ ഷാഹിദ് സംവിധാനം ചെയ്യുന്ന സകലകലാവല്ലഭന്‍ എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.
ഹംസ, കണ്ണന്‍ ഭായി എന്നീ കഥാപാത്രങ്ങളെയാണ് മണി അവതരിപ്പിക്കുന്നത്. തമിഴിലെ മാദക റാണി മുംതാസും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
തൊമ്മിക്കുഞ്ഞിനോടുള്ള ഹംസയുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് സകലകലാവല്ലഭന്‍ പറയുന്നത്. വിജയരാഘവന്‍ ആണ് തൊമ്മിക്കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹംസ ഒരു ഓള്‍ റൗണ്ടറാണ്. പാട്ട് പാടാനും പാചകം ചെയ്യാനുമെല്ലാം ഹംസ മിടുക്കനാണ്. പല കാര്യങ്ങളിലും നൈപുണ്യമുള്ള സകലവല്ലഭനാണ് അവന്‍.
അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം പാടി അഭിനയിക്കുന്നത് മണി ഒരു പതിവാക്കിയിട്ടുണ്ട്. ഹിറ്റായി തീരുന്ന കലാഭവന്‍ മണിയുടെ പാട്ടുകളുടെ മാതൃക പിന്തുടര്‍ന്ന് ഈ ചിത്രത്തിലും ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്.
യേശുദാസ്, എം. ജി. ശ്രീകുമാര്‍, സുജാത, ശുഭ എന്നിവരാണ് മറ്റ് ഗായകര്‍. എസ്. രമേശന്‍ നായര്‍ ഗാനങ്ങളെഴുതിയിരിക്കുന്നു.
സംവിധായക ജോടിയായ അനില്‍-ഷാഹിദ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











